ഞായറാഴ്ച പുലർച്ചെ 2 .30 ന് മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 334 വിമാനം പുറപ്പെട്ടത്‌ ആറ് മണിക്കൂർ വൈകി രാവിലെ 8 . 30 ന് . ബോർഡിങ് പാസ് നൽകുന്ന സമയത്തു ഒരുമണിക്കൂർ വൈകി 3 .30 ന് പുറപ്പെടും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിമാനം കോഴിക്കോട്ടു നിന്നും പുറപ്പെട്ടിട്ടില്ല എന്നും അതിനാൽ 8 .30 നെ വിമാനം പുറപ്പെടൂ എന്നും പിന്നീട് യാത്രക്കാരെ അറിയിച്ചു , എന്നാൽ യാത്രക്കാർ എമിഗ്രെഷൻ നടപടികളിലേക്ക് കടക്കും മുൻപ് തന്നെ വിമാനം വൈകുന്ന വിവരം അറിയിക്കുകയും രാവിലെ 6 . 30 ന് എത്തിയാൽ മതി എന്നും അറിയിച്ചതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ള പലരും വീടുകളിലേക്ക് തന്നെ മടങ്ങി , എന്നാൽ ദൂരെദിക്കുകളിൽ വന്ന കുട്ടികളടക്കമുള്ളവർ മണിക്കൂറുകളോളമാണ് ദുരിതത്തിലായത് .സ്ത്രീകളും കുട്ടികളും അടക്കം ഇരുനൂറോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *