മസ്കത്ത്: മലപ്പുറം കാച്ചിനിക്കാട് മഹല്ലിൽ ചെട്ട്യാരങ്ങാടി പിലാപറമ്പിൽ പരേതനായ ചെറുശ്ശോല കുഞ്ഞിപ്പ മകൻ നൗഫൽ (39) ഹൃദയാഘാതം മൂലം ഒമാനിലെ ഖാബൂറയിൽ മരണപ്പെട്ടു.
മതാവ്: തൊട്ടിത്തോടി മറിയുമ്മ. ഭാര്യ ശാക്കിയ വറ്റല്ലൂർ മക്കൾ : സനൂബിയ, ദഹബിയ, ഹാനിമോൾ.
സഹോദരങ്ങൾ : അളവിക്കുട്ടി (ജിദ്ദ ), മുജീബ്, അൻസാർ (ഇരുവരും മസ്കറ്റ് ), മൈമൂന, ആയിഷ ഏറാം തോട്, നൂർജഹാൻ കൂട്ടിൽ, നസീമ പുഴക്കാട്ടിരി.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ആശുപത്രയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു

