മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി അന്തരിച്ച മുൻ മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് ഉത്ഘാടനം ചെയ്തു. ജന മനസ്സുകളിൽ ജീവിച്ച നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി, വരും തലമുറ വായിക്കപ്പെടേണ്ട വലിയ പുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും കെഎംസിസി നേതാക്കൾ അനുസ്മരിച്ചു .
കെഎംസിസി ഭാരവാഹികളായ റഹീം വറ്റലൂർ, എ കെ കെ തങ്ങൾ, മുജീബ് കടലുണ്ടി, ഷാനവാസ് മൂവാറ്റുപുഴ, അഷ്‌റഫ് കിണവക്കൽ, നൗഷാദ് കാക്കേരി, പിടിപി ഹാരിസ്, ഹുസൈൻ വയനാട്, ബി എസ്. ഷാജഹാൻ, ഉസ്മാൻ പന്തല്ലൂർ എന്നിവർ സംസാരിച്ചു.