മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മിറ്റി അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.
അൽഖുവൈർ കെഎംസിസി ഓഫീസിൽ പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ ഉത്ഘാടനം ചെയ്തു.
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും വലിയ ഉദാഹരണം ശ്രീ ഉമ്മൻ ചാണ്ടിയാണന്ന് നേതാക്കൾ അനുസ്മരിച്ചു.
അൽഖുവൈർ കെഎംസിസി ഭാരവാഹികളായ അബ്ദുൽ കരീം കെപി, സമദ് മച്ച്യത്ത്,അനീഷ് വെളിയകോട്, നിഷാദ് മല്ലപ്പള്ളി, ഷാജിർ മുയിപ്പോത്ത്, റിയാസ് തൃക്കരിപൂർ,ബഷീർ മാഹി, ഷാനിദ് സി എൻ, അബൂബക്കർ പട്ടാമ്പി, അബ്ദു പട്ടാമ്പി, നസീൽ ഏച്ചൂർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി വാഹിദ് മാള സ്വാഗതവും, ഹബീബ് പാണക്കാട് നന്ദിയും രേഖപ്പെടുത്തി.


