മസ്കറ്റിൽ നിന്നും സലാലയിലേക്ക് ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ ടിക്കറ്റ് നേടാൻ ഒമാൻ ദേശീയ ഗതാഗത കമ്പനി മുവസലാത് അവസരം ഒരുക്കുന്നു. ഖരീഫ് ആസ്വദിക്കാന്‍ സലാലയിലേക്ക് പോകുന്ന യാത്രക്കാർക്കാണ് മുവാസലാത്ത് സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ചത്. മസ്‌കത്ത് – സലാല റൂട്ടില്‍ പത്ത് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനി അറിയിച്ചു. ആഗസ്ത് 31 വരെയാണ് സൗജന്യ ടിക്കറ്റ് ഓഫര്‍ ലഭ്യമാവുക. ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് ടിക്കറ്റിന് എട്ട് റിയാലും ഇരു വശങ്ങളിലേക്കും 13 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കുടുംബമായും കൂട്ടുകാരുമായും ഈ ഓഫർ പ്രയോജനപ്പെടുത്താനാകും