അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും സാധാരക്കാരുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മശാന്തിക്കായി ഒഐസിസി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വമത പ്രാർത്ഥന നടത്തി. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.