മസ്‌കത്ത്, അൽ ശർഖിയ സൗത്ത്, ദോഫാർ, മുസന്ദം ഗവർണറേറ്റുകളിലെ വിജയകരമായ ട്രയൽ റണ്ണുകൾക്ക് ശേഷം, നോർത്ത്, സൗത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വിലായത്തുകളിലും തീരപ്രദേശങ്ങളിലും മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് സേവനത്തിന്റെ പരീക്ഷണം ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി (ട്രാ) അടുത്തയാഴ്ച ആരംഭിക്കും.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ ഒമാൻടെൽ, ഊറിഡൂ എന്നിവയുടെയും സഹകരണത്തോടെയാണ് സേവനം പരീക്ഷിക്കുന്നത്, അതിലൂടെ അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു പ്രത്യേക അടിയന്തര സാഹചര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ വരിക്കാർക്ക് ലഭിക്കും. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ ആവും സന്ദേശങ്ങൾ അയയ്ക്കുക .