പ്രവാസി തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് മൂന്ന് വർഷത്തിന് ശേഷം പുതിയ സാമൂഹിക സംരക്ഷണ നിയമത്തിന് കീഴിൽ നടപ്പിലാക്കും.

സാമൂഹിക സംരക്ഷണ നിയമം പ്രഖ്യാപിക്കുന്ന റോയൽ ഡിക്രി നമ്പർ 52/2023, പ്രവാസി തൊഴിലാളികൾക്കുള്ള തൊഴിൽ സമയത്തെ അപകട സമയത്തുണ്ടാകുന്ന പരിക്കുകളുടെയും, രോഗങ്ങളുടെയും ഇൻഷുറൻസിൻറെ വ്യവസ്ഥകൾ അത് ഇഷ്യൂ ചെയ്ത തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം നടപ്പിലാക്കാൻ വ്യവസ്ഥ ചെയ്യുന്നു.

ഏറ്റവും പുതിയ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് 1,784,736 പ്രവാസികളുണ്ട്, മൊത്തം 1,406,925 വ്യക്തികൾ സ്വകാര്യമേഖലയിലും 44,236 പേർ സർക്കാർ മേഖലയിലുമാണ് തൊഴിലെടുക്കുന്നത് . ജോലി സംബന്ധമായ പരിക്കുകൾക്കും തൊഴിൽ ജന്യ രോഗങ്ങൾക്കും സൗജന്യ ചികിത്സാ ലഭിക്കുന്ന ഇൻഷുറൻസ് സംബന്ധിച്ച വ്യവസ്ഥകൾ പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.

സ്വകാര്യ, പൊതുമേഖലയിലെ എല്ലാ ജീവനക്കാരും ഉൾപ്പെടുന്നതാണ് തൊഴിൽ സമയത്തെ പരിക്കുകളുടെയും തൊഴിൽ ജന്യ രോഗങ്ങളുടെയും ഇൻഷുറൻസിന് കീഴിൽ വരുന്ന വിഭാഗങ്ങൾ

സുൽത്താനേറ്റിൽ ജോലി ചെയ്യുന്ന ഒമാനി ഇതര തൊഴിലാളികളെ നിർബന്ധമായും ഇതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വയം തൊഴിൽ ചെയ്യുന്ന ഒമാനികൾക്കുള്ള കവറേജ് സോഷ്യൽ പ്രൊട്ടക്ഷന്റെ ഡയറക്ടർ ബോർഡ് തീരുമാനിക്കും

Leave a Reply

Your email address will not be published. Required fields are marked *