ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സേവ് ഒഐസിസി ഒമാൻ അനുശോചനം രേഖപ്പെടുത്തി. ജനലക്ഷങ്ങളുടെ മനസ്സിൽ എന്നും ഒളി മങ്ങാതെ നിൽക്കുന്ന ഓർമ്മകൾ ബാക്കി വച്ചിട്ടാണ് കേരളാ നാടിന്റെ പ്രിയ കുഞ്ഞൂഞ് പടിയിറങ്ങി പോകുന്നത്. മുഖ്യമന്ത്രിയായിരുന്ന അവസാന കാലയളവിൽ ഒട്ടനവധി വെല്ലുവിളികളെ അദ്ദേഹം അതിജീവിച്ചു. കേരളാ രാഷ്ട്രീയത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും തീരാത്ത നഷ്ടം സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയതെന്ന് സേവ് ഒഐസിസി ഒമാൻ പ്രസിഡന്റ് അനീഷ് കടവിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.