മസ്കറ്റ് : ജന ഹൃദയങ്ങോളോട് സമ്പർക്കം നടത്തിയ ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി എന്ന് മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു .ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് വെത്യസ്തനായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയായിരുന്നു .പ്രവാസ ലോകത്തിന് ഉമ്മൻ ചാണ്ടിയുടെ വിയോഗം തീരാ നഷ്ടമാണ്. പ്രവാസി വിഷയങ്ങളിൽ മുൻ കാലങ്ങളിൽ അദ്ദേഹം കൈകൊണ്ട നിലപാടുകൾ ഏറെ ശ്രദ്ധേയമാണ് കെഎംസിസി യുമായുള്ള അദ്ദേഹത്തിന്റെ സ്നേഹ ബന്ധത്തെയും അഹമ്മദ് റഈസ് അനുസ്മരിച്ചു . ശ്രീ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മസ്കറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി.