മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും തീരാനഷ്ടമാ ണെന്ന് കൈരളി ഒമാൻ. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെയും നഷ്ടമായിത്തന്നെയാണ് കാണേണ്ടത്. എല്ലാവരുമായും സൗഹൃദം പങ്കിടാനും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്നേഹവായ്പ്പ് പിടിച്ചുപറ്റാനും സാധിച്ച അപൂർവ രാഷ്ട്രീയനേതാവാണ് ഉമ്മൻ‌ചാണ്ടി. ജീവിതത്തിൻറെ വലിയൊരു ഭാഗം, നിയമസഭാംഗമെന്ന നിലയിൽ പാർലമെൻററി പ്രവർത്തന മേഖലയിൽ  വിനിയോഗിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി.  ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളുമായി ഇടപഴകുന്നതിലും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കൈരളി ഒമാൻ കൂട്ടിച്ചേർത്തു.  കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടയും ദുഃഖത്തിൽ കൈരളി ഒമാനും പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ കൈരളി ഒമാൻ ഭാരവാഹികൾ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *