ഇസ്ലാമിക പുതുവർഷത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് പുതുവത്സര ആശംസകൾ കൈമാറി. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കാണ് സുൽത്താൻ ആശംസകൾ നേർന്നത്. സന്തോഷവും ദീർഘായുസും നേരുകയാണെന്നും പുതുവത്സരം നല്ലൊരു വർഷമാകട്ടെയെന്നും ഇസ്ലാമിക രാഷ്ട്രത്തിന് കൂടുതൽ ക്ഷേമവും സമൃദ്ധിയും കൈവരിക്കാൻ സർവ്വ ശക്തനോട് പ്രാർഥിക്കുകയാണെന്നും ആശംസ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ സുൽത്താനും ആശംസകൾ കൈമാറി. നല്ല ആരോഗ്യവും സന്തോഷവും ദീർഘായുസും നേരുകയും സുൽത്താന് കീഴിൽ ജനത കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസ സന്ദശത്തിൽ അറബ് നേതാക്കൾ അറിയിച്ചു
അതെ സമയം ദുൽഹിജ്ജ 29 ന് ( ജൂലൈ 17 ) മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മുപ്പത് പൂർത്തിയാക്കി ജൂലൈ 19 ബുധനാഴ്ച മുഹറം ഒന്നായി ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
തിരുനബി(സ)യുടെ ഹിജ്റ വാർഷികത്തോടനുബന്ധിച്ചും പുതിയ ഹിജ്റി വർഷത്തിന്റെ ആഗമനത്തോടനുബന്ധിച്ചും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2023 ജൂലൈ 20 ഔദ്യോഗിക അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു