ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ആൾ കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്റ്റർ അഗാധ ദുഃഖം രേഖപ്പെടുത്തി . മികച്ച പൊതു പ്രവർത്തകനെയും അതിലുപരി മനുഷ്യ സ്നേഹിയെയും ആണ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ യും അല്ലാത്തപ്പോഴും പ്രവാസികൾക്ക് വേണ്ടി നിർണ്ണായക ഇടപെടലുകൾ നടത്തി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ വിടവ് നികത്താൻ ആവാത്തതാണെന്നും ഓൾ കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്റ്റർപ്രസിഡന്റ് സുരേഷ് എസ് പി,ജനറൽ സെക്രട്ടറി ഫൈസൽ മുഹമ്മദ് വൈക്കം എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു