ഒമാനിലെ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് റോയൽ ഒമാൻ പോലിസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് മുന്നറിയിപ്പ് നൽകുന്നു.

തെറ്റായ വാണിജ്യ പരസ്യം നൽകി
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പുതിയ തട്ടിപ്പ് രീതി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് വിഭാഗം കണ്ടെത്തി.

ഒമാനിലേക്ക് ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിൽ കൊണ്ടുവരാൻ സേവനം നൽകുന്ന കമ്പനി ആണെന്നും പറഞ്ഞാണ് തട്ടിപ്പ്.

കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രവേശിച്ചതിന് ശേഷം വ്യാജ ഇലക്ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി റിസർവേഷൻ നടപടികൾ ആരംഭിച്ച്, ബാങ്ക് ഡാറ്റ ശേഖരിക്കുകയും ഇത്തരത്തിൽ ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ഇരകളുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങളും ബാങ്കിംഗ് ഡാറ്റയും പങ്കിടരുതെന്നും റോയൽ ഒമാൻ പോലീസ് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *