ദുൽഹിജ്ജ 29 ന് ( ജൂലൈ 17 ) മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മുപ്പത് പൂർത്തിയാക്കി ജൂലൈ 19 ബുധനാഴ്ച മുഹറം ഒന്നായി ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഹിജ്റ വർഷാരംഭത്തിന്റെ ഭാഗമായി ജൂലൈ 20 വ്യാഴം പൊതു അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നുന്നു. വാരാന്ത്യ അവധി കൂടി ചേർത്ത് വ്യാഴം മുതൽ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും .