ഒമാനിൽ സമസ്തയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്താൽ സൂറിൽ വിപുലമായ കൺവൻഷനും കഥാപ്രസംഗവും സംഘടിപ്പിച്ചു. ബഹു.മുഹിയുദ്ധീൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ എസ്.ഐ.സി ഒമാൻ നാഷ്ണൽ കമ്മിറ്റി ഓർഗനൈസർ KNS മൗലവി ഉൽഘാടനം നിർവഹിച്ചു.
സമസ്ത ഇസ്ലാമിക് സെൻ്റർ സൂർ ഏരിയ കമ്മിറ്റി ഭാരവാഹികളായി മുഹിയുദ്ധീൻ മുസ്ലിയാർ കൊടുവള്ളി, അബ്ദുൽ നാസർ ദാരിമി മുണ്ടംകുളം രക്ഷാധികാരികൾ, ഹാഫിള് ഇ.കെ അബൂബക്കർ സിദ്ധീഖ് എറണാകുളം പ്രസിഡൻ്റ്, ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി വർക്കിംഗ് പ്രസിഡൻ്റ്, ഹാഫിള് ഫൈസൽ ഫൈസി കരേക്കാട് ജനറർ സെക്രട്ടറി, ആബിദ് മുസ്ലിയാർ എറണാകുളം വർക്കിംഗ് സെക്രട്ടറി, സ്വാലിഹ് തലയാട് ഖജാഞ്ചി, ശംസുദ്ധീൻ ഹൈതമി നന്തി, അബ്ദുൽ നാസർ കണ്ണൂർ, അബ്ദുൽ ശുക്കൂർ, റിയാസ് വർക്കല വൈസ് പ്രസിഡൻ്റുമാരായും ബശീർ ഫൈസി, കുരിയാട്, ശബീർ വലപ്പാട്, ശുഐബ് ഫൈസി കരുവാരകുണ്ട്, ഫൈസൽ ആലപ്പുഴ ജോ. സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
ആഗസ്റ്റ് 17 ന് സൂറിൽ നടക്കുന്ന ഷർഖിയ മേഖല സമ്മേളനം വൻ വിജയമാക്കാൻ കൺവൻഷനിൽ ആഹ്വാനം ചെയ്തു. ശിഹാബ് വാളക്കുളം സ്വാഗതവും ബശീർ ഫൈസി കൂരിയാട് നന്ദിയും പറഞ്ഞു.