ഖരീഫ് സീസണിന്‍റെ ഭാഗമായി ഒമാനിൽ എത്തുന്ന ‍സഞ്ചാരികളുടെ യാത്ര സുഗമമാക്കാൻ റോഡുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷ നടപടികളും പൂർത്തിയാക്കി. അതിർത്തി ചെക്ക്‌പോസ്റ്റുകൾ മുതൽ ദോഫാറിലെ വിവിധ ടൂറിസം സ്ഥലങ്ങൾവരെ നീളുന്ന എല്ലാ റോഡുകളിലേയും പ്രവൃത്തികൾ പൂർത്തീയാക്കിയിട്ടുണ്ട്. മൺസൂൺ കാലം ആയതിനാൽ റോഡുകളിൽ മണൽ അടിഞ്ഞു കൂടും. ഇത് നീക്കം ചെയ്യാൻ വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന വർക്ക് ടീമിനെ നിയോഗിക്കും.

ദോഫാറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നത് റോഡ് മാർഗം ആണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് മികച്ച മുന്നൊരുക്കങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം ദോഫാറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിയത് റോഡ് മാർഗം ആയിരുന്നു. ഖരീഫ് സീസണിൽ ദോഫാറിൽ എത്തുന്നവർക്ക് ബോധവത്കരണ നടപടികളുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രംഗത്തെത്തിയിട്ടുണ്ട്.

ബോധവത്കരണ ബുക്ക്ലെറ്റ് അറബിയിലും, ഇംഗ്ലീഷിലുമായി പുറപ്പെടുവിട്ടിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങൾ വ്യക്തമായ പരിശോധന നടത്തണം. അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. വെള്ളം, ലാമ്പ്, ചാർജർ, മൊബൈൽ ഫോൺ, സ്ട്രെച്ച് റോപ്പ്, എന്നിവ വാഹനത്തിൽ കരതേണ്ടതാണ്. കൂടാതെ ആവശ്യമായ മരുന്നുകൾ, പ്രഥമശുശ്രൂഷ കിറ്റ് എന്നിവ കെെവശം കരുതിയിരിക്കണം.

 അഗ്നിശമന ഉപകരണങ്ങൾ അതും സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നവ വാഹനത്തിൽ സൂക്ഷിക്കണം. വാഹനമോടിക്കുമ്പോൾ വേഗം കുറക്കുകയും സുരക്ഷ മുൻകരുതലുകൾ പാലിക്കുകയും ചെയ്യുക. അനാവശ്യ ഉപകരണങ്ങൾ എന്തെങ്കിലും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. സേഫ്റ്റി ബെൽറ്റ് ധരിക്കുക, കുട്ടികളെ അവർക്ക് അനുവദിച്ചിട്ടുള്ള സീറ്റിൽ ഇരുത്തുക. ബോധവത്കരണ ബുക്ക്ലെറ്റിൽ അധികൃതർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *