ലോകത്തിലെ ഏറ്റവും വലിയ പുസ്തക കപ്പലായ എം.വി. ലോഗോസ് ഹോപ് ജൂലൈ 13ന് ഒമാനിൽ എത്തി . ബഹ്റൈനിലെ മനാമയിൽനിന്നാണ് കപ്പൽ ഒമാനിൽ എത്തിയത്.
ഒമാനിലെത്തിയ ലോഗോസ് ഹോപ് മത്ര സുൽത്താൻ ഖാബുസ് തുറമുഖത്തു ജൂലൈ 13 മുതൽ 24വരെയും ജൂലൈ 27 മുതൽ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖ ത്തും പുസ്തകങ്ങളുമായി നങ്കൂര മിടും. വ്യാഴാഴ്ച വൈകുന്നേരം ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങു നടന്നു . വെള്ളിയാഴ്ച മുതൽ മുതൽ വൈകുന്നേരം നാലുമണിമുതൽ രാതി പത്തുമണിവരെ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. 500 ബൈസയാണ് പ്രവേശം നിരക്ക് 12 വയസിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. ഇന്ത്യൻ സ്കൂൾ ജിബ്‌റൂവിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് അവിടെ നിന്നുമുള്ള ഷട്ടിൽ സർവീസിൽ കപ്പലിലേക്ക് പോകാവുന്നതാണ്.
ഒമാനിലെ പര്യടനം പൂർത്തിയാക്കി ലോഗോസ് ഹോപ്പ് സീഷെൽസിലെ വിക്ടോറിയയിലേക്ക് ആവും പുറപ്പെടുക. അവിടെ ഓഗസ്റ്റ് 10മുതൽ 17വരെ പ്രദർശനം നടത്തും.ഇതിന് ശേഷം കെനിയയിലെ മൊംബാസയിലേക്ക് തിരിക്കും.
ഒമാനിലെ പുസ്തക പ്രേമികൾക്ക് ആവേശം പകർന്ന് 2011ലും 2013ലും കപ്പൽ ഒമാൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയുംആയിരക്കണക്കിന് സന്ദർശകരാണ് ഒമാനിൽ കപ്പൽ സന്ദർശിക്കാൻ എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ബുക്സ്റ്റാൾ കപ്പലായ ലോഗോസ് ഹോപ് ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ രണ്ടാഴ്ചയോളം നങ്കൂരമിടാറുണ്ട്.