പ്രതീക്ഷയോടെ 140 കോടി ഇന്ത്യക്കാർ
രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. നേരത്തെ അറിയിച്ചതു പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 –എം4 റോക്കറ്റ് കുതിച്ചുയർന്നു. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 –എം4 റോക്കറ്റ്.
ശ്രീഹരിക്കോട്ടയിൽ നിന്നും തത്സമയം കാണാം –
വിക്ഷേപണ തീയതി:
2023 ജൂലൈ 14 , ഇന്ത്യൻ സമയം 2.35
ആഗസ്റ്റ് 24നാണ് ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്
ഇനി പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോള് ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.
ഇനിയെന്ത്: ∙
ഖര ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് പറന്നുയരുന്നത് ∙ 108.1 സെക്കൻഡിൽ, ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം തുടങ്ങും. ∙ 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെടും. ∙ 194 സെക്കൻഡ് കഴിയുമ്പോൾ (114 കിലോമീറ്റർ ഉയരത്തിൽ) പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെടും. ∙ 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിയുമ്പോൾ ദ്രാവക എൻജിനുകൾ വേർപെടും. തൊട്ടുപിന്നാലെ ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങും. ∙ 954 സെക്കൻഡ് കഴിയുമ്പോൾ ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമാകും.
∙ പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ– ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ ചുറ്റും. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം. അതിൽനിന്നു നിശ്ചിത സമയം കഴിയുമ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു ചന്ദ്രയാൻ 3 മാറും. ∙ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്കു പ്രൊപ്പൽഷൻ മൊഡ്യൂൾ എത്തും. ∙ ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും. എതിർദിശയിൽ പ്രൊപ്പൽഷൻ നടത്തി വീഴ്ചയുടെ വേഗം കുറയ്ക്കാൻ (ഡി–ബൂസ്റ്റ്) നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്.രണ്ടു ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ഇതു 3 മീറ്റർ ആയാലും തകരാത്തവിധം കരുത്തുള്ള കാലുകളാണ് ഇത്തവണ ലാൻഡറിനു നൽകിയിരിക്കുന്നത്. ലാൻഡർ സാവധാനം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ, ആറു ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.
ചാന്ദ്രയാൻ – 3 അടിസ്ഥാന വിവരങ്ങൾ
ഭൂമിയിൽ നിന്നും ഏകദേശം നാലു ലക്ഷം കിലോമീറ്റർ (~384,400 km) അകലെയുള്ള ചന്ദ്രനിൽ ഇറങ്ങാൻ ആണ് പദ്ധതി. വിക്ഷേപണ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുന്നു. ഇന്ത്യയുടെ മൂന്നാമത് ചന്ദ്രദൗത്യമാണ് ഇത്.
![](https://inside-oman.com/wp-content/uploads/2023/07/Chandrayaan-3_Integrated_Module_in_clean-room_01.webp-768x1152.webp)
ഇറങ്ങുന്ന സ്ഥലം:
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ.
![](https://inside-oman.com/wp-content/uploads/2023/07/1b75fe62-794b-4cba-b6f6-4e29f68a26a8_1920x1080-1-768x432.webp)
ഇറങ്ങുന്ന സ്ഥലം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ -CH-2 and CH-3 എന്ന്. രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ Credit: LROC Quickmap / Markings by Jatan Mehta
ഭാഗങ്ങൾ:
മൂന്നെണ്ണം. ഇറങ്ങുന്ന ലാന്റർ (2 ടൺ ഭാരം), അതിന്റെ അകത്തു നിന്നും ഇറങ്ങി ചക്രങ്ങളുള്ള ഓടുന്ന റോവർ( 26 കിലോ), ഇവയെ വഹിച്ച് റോക്കറ്റിൽ നിന്നും ചന്ദ്രന്റെ 100 കിമി ഉയരത്തിൽ വരെ എത്തിക്കാനുള്ള പ്രോപ്പൽഷൻ യൂണിറ്റ് (രണ്ടു ടൺ).
![](https://inside-oman.com/wp-content/uploads/2023/07/Picture1.jpg-1.webp)
ആയുസ്സ് :
ഉപരിതലത്തിൽ ഇറങ്ങിയാൽ 14 ദിവസം പ്രവർത്തിക്കും. ബാക്കി കിട്ടുന്നതെല്ലാം ബോണസ്.
നിയന്ത്രണം:
പൂർണ്ണമായും ഇന്ത്യയിൽ നിന്ന്. ബാംഗ്ലൂരിലെ കേന്ദ്രത്തിൽ നിന്ന്. കമ്മ്യൂണിക്കേഷൻ റിലെ ചെയ്യാൻ പണ്ട് വിട്ട ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററും സഹായിക്കും.
ചാന്ദ്രയാൻ 2 മായുള്ള വ്യത്യാസങ്ങൾ:
ചന്ദ്രനെ ചുറ്റികൊണ്ടിരിക്കുന്ന ഓർബിറ്റർ എന്ന ഘടകം ഇല്ല. മുകളിൽ പറഞ്ഞ മൂന്നു ഘടകങ്ങളും പിന്നെ റോക്കറ്റും മാത്രം. ബാക്കി സാങ്കേതിക വ്യത്യാസങ്ങൾ നോക്കിയാൽ,
- ലാൻഡിംഗ് കാലുകൾക്ക് ബലം കൂട്ടി
- കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്തി
- കൂടുതൽ ഊർജത്തിനു സോളാർ പാനലുകളുടെ വലുപ്പം കൂട്ടി
- ലാൻഡിംഗ് സ്പീഡ് സെൻസ് ചെയ്യാൻ പുതിയ ലേസർ അധിഷ്ഠിത ഉപകരണം
- സോഫ്റ്റ്വെയറുകളിൽ നിരവധി അപ്ഡേറ്റുകൾ
- നിർദിഷ്ട സ്ഥാനത്ത് ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പുതിയ സ്ഥലം കണ്ടെത്തിയാൽ അവിടെ ലാൻഡ് ചെയ്യാൻ ആവശ്യമായ മാറ്റങ്ങൾ തനിയെ അഡാപ്റ് ചെയ്യാനുള്ള ഡോഫ്റ്വെയർ.
ചെലവ് :
615 കോടി രൂപ.
മിഷൻ പ്ലാൻ :
ബഹിരാകാശത്തെത്തി റോക്കറ്റിൽ വേർപെടുത്തപ്പെടുന്ന പ്രോപ്പൽഷൻ യൂണിറ്റ് സ്വന്തം പ്രോപ്പൽഷനിൽ സഞ്ചരിച്ചു ചന്ദ്രന്റെ നൂറു കിലോമീറ്റർ ഉയരത്തിൽ എത്തുന്നു. പിന്നീട് ലാന്ററിനെ ചന്ദ്രനിലേക്കയക്കുന്നു. ലാന്റർ മുകളിൽ പറഞ്ഞ ലേസർ യൂണിറ്റിന്റെ സഹായത്തോടെ വളരെ കൃത്യതയോടെ വേഗം നിയന്ത്രിച്ച് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിക്കുന്നു. വിജയിച്ചാൽ വാതിൽ തുറന്ന് ആറു ചക്രമുള്ള റോബോട്ടായ റോവറിനെ മണ്ണിലിറക്കുന്നു. വെറും 26 കിലോ ഭാരമുള്ള ഈ കുഞ്ഞന് ഭൂമിയുമായി ആശയ വിനിമയ സംവിധാനങ്ങൾ ഇല്ല. ആകെ ഉള്ളത് അടുത്തുള്ള ലാന്ററുമായി മാത്രം. ലാന്റർ ഈ റോവർ അയക്കുന്ന ഡാറ്റകളും സ്വന്തം ഡാറ്റകളും ഭൂമിയിലേക്കയക്കും, അവിടെ നിന്നും വരുന്ന നിർദേശങ്ങൾ നടപ്പാക്കും, റോവറിനുള്ളത് റോവറിന് കൈമാറും.
![](https://inside-oman.com/wp-content/uploads/2023/07/343f4255-acce-44d0-9387-42f37a86776d_773x598-1.webp)
വിക്ഷേപണ തീയതി:
2023 ജൂലൈ 14 , ഇന്ത്യൻ സമയം 2.35
![](https://inside-oman.com/wp-content/uploads/2023/07/chandrayan-3-815x1024.webp)
![](https://inside-oman.com/wp-content/uploads/2023/07/isro-576x1024.webp)
![](https://inside-oman.com/wp-content/uploads/2023/07/chandrayan-to-launch-pad-1-683x1024.webp)
![Purushottam Ad](https://inside-oman.com/wp-content/uploads/2021/07/WhatsApp-Image-2021-07-02-at-3.20.08-PM.jpeg)