ഒമാന്റെ ബജറ്റ് വിമാന കമ്പനി ആയ സലാം എയർ യു എ ഇ നഗരമായ ഫുജൈറയിലേക്ക് നടത്തുന്ന സർവീസുകൾക്ക് തുടക്കമായി. ആഴ്ചയിൽ തിങ്കൾ ബുധൻ ദിവസങ്ങളിലായി നാല് സർവീസുകളാണ് നടത്തുക.

ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരെ മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് വഴി നിരവധി രാജ്യങ്ങളിലേക്ക് ബന്ധിപ്പിക്കുക, സേവനങ്ങൾ വിപുലീകരിക്കുക, കൂടുതൽ യാത്രാ ഓപ്‌ഷനുകൾ നൽകുക, എന്നീ ലക്ഷ്യങ്ങളോടെയാണ് ഫുജൈറ റൂട്ട് ആരംഭിക്കുന്നതെന്ന് സലാം എയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. .
ക്യാപ്റ്റൻ മുഹമ്മദ് പറയുന്നതനുസരിച്ച്, ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തുന്ന ആദ്യത്തെ കമ്പനിയാണ് സലാം എയർ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, സമീപ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം യാത്രക്കാർക്ക് ഈ റൂട്ട് ഉപകാര പ്രദമാകും.

സലാം എയറിന് നിലവിൽ 14 വിമാനങ്ങളുണ്ടെന്നും ഈ വർഷം അവസാനത്തോടെ 39 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അഞ്ച് പുതിയ വിമാനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *