ഐ സി എസ് മസ്കറ്റ് ഗാല ഹോട്ട് ബർഗർ ബിൽഡിങ്ങിൽ നേതൃ സ്മൃതി എന്ന പേരിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുൻ
പ്രസിഡൻറ് ശൈഖുൽ ഉലമാ എൻ കെ മുഹമ്മദ് മൗലവി, മുശാവറ അംഗമായിരുന്ന പുല്ലൂർ അബ്ദുറഹീം ബാഖവി, എസ് വൈ എഫ് നേതാവായിരുന്ന പി.ടി ആലിക്കോയ മൗലവി എന്നിവരുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
എസ് വൈ എഫ്സ്റ്റേറ്റ് സെക്രട്ടറി സ്വദക്കത്തുല്ല മുഈനി കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.
മത പണ്ഡിതന്മാർ ഭൗതിക താൽപര്യങ്ങൾക്ക് കീഴ്പ്പെടുന്നത് സമൂഹത്തിന്റെ ധാർമിക പതനത്തിന് വഴിവെക്കുമെന്ന് അദ്ദേഹം ഉണർത്തി. എന്നാൽ ആദർശത്തിനായി ജീവിതം സമർപ്പിച്ചവരായിരുന്നു സ്മര്യപുരുഷന്മാരെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഐ സി എസ് മസ്കറ്റ് ഉപദേശക സമിതി ചെയർമാൻ അബ്ദുള്ള വഹബി വല്ലപ്പുഴ അധ്യക്ഷനായിരുന്നു.
അബൂബക്കർ തുടി മുട്ടി ജാബിർ നാദാപുരം ആരിഫ് പള്ളിയത്ത് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് സി പി നന്ദിയും പറഞ്ഞു

