ഈ വർഷത്തെ ഖരീഫ് സീസണിൽ കാരവാന് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് ദോഫാർ മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ലൗഡ്‌സ്പീക്കർ ലേസർ, മുകളിലേക്കുള്ള ലൈറ്റ് എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല. കാരവാന് സ്ഥാപിക്കുന്നതിന് മുമ്പായി ഉടമകൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നും പെർമിറ്റുകൾ നേടണം. അനുവദിക്കപ്പെട്ട സ്ഥലത്തിന് ചുറ്റും ഏതെങ്കിലും തരത്തിലുള്ള വേലികളോ അതിരുകളോ സ്ഥാപിക്കാൻ പാടില്ല.

അംഗീകൃത കാലയളവിലുടനീളം മതിയായ സുരക്ഷാ സംവിധാനം യാത്രാ സംഗങ്ങൾക്കായ് ഒരുക്കിയിരിക്കണം. ഉടമകൾ അധികൃതർ നിർദ്ദേശിച്ച സ്ഥലത്തു തന്നെ കാരവാന് സ്ഥാപിക്കണം. വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് ലംഖിച്ചാൽ മുനിസിപ്പാലിറ്റിക്ക് നൂറ് ഒമാനി റിയാൽ പിഴ ചുമത്താൻ അധികാരം ഉണ്ട്. ലംഘനങ്ങൾ തുടർന്നാൽ കാരവാന് ഉടൻ നീക്കം ചെയ്യുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *