ഇന്ത്യൻ സോഷ്യൻ ക്ലബ് കേരള വിഭാഗം മലയാള സാഹിത്യത്തിന്റെ ഇതിഹാസതുല്യനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. “ഇമ്മിണി ബല്യ മനുഷ്യൻ – ഓർമകളിലെ ബഷീർ” എന്ന പേരിൽ കേരളം വിഭാഗം ഓഫിസിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ ശ്രീ വിനോദ് പവിത്രം അനുസ്മരണ പ്രഭാഷണം നടത്തി. കേരള വിഭാഗം സാഹിത്യ വേദി സെക്രടറി ശ്രീ ജഗദീഷ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ ശ്രീ സന്തോഷ്കുമാർ അദ്ധ്യക്ഷനായിരുന്നു. ലജിന ജയചന്ദ്രൻ, നിഹാരിക നിഷാന്ത് എന്നിവർ ബഷീറിന്റെ പുസ്തകങ്ങളുടെ പരിചയപെടുത്തലും നടത്തി. ഒമാനിലെ അറിയപെടുന്ന പ്രവാസി എഴുത്തുകാരൻ ശ്രീ ഹാറൂൺ റഷീദ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ബഷീറിൻറെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യൂമെന്ററി പ്രദർശനവും ചർച്ചയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കേരള വിഭാഗം മാനേജ്മെന്റ് കമ്മറ്റി അംഗം ശ്രീ സന്തോഷ് എരിഞ്ഞേരി ഔപചാരികമായി നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *