ഒമാനിലെ മസ്കറ്റ് റുവിയിൽ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന കാസർഗോഡ് കാഞ്ഞങ്ങാട് പടന്നക്കര കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക് (28) ബസ് അപകടത്തില്‍ മരണപ്പെട്ടു
മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുക ആയിരുന്ന കല്ലട ബസും എതിർദിശയിൽ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് മരണത്തിനു ആസ്പദമായ അപകടമുണ്ടായത്. കണ്ണൂർ തോട്ടടയിൽ വച്ച് നടന്ന അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു. അർദ്ധരാത്രി പന്ത്രണ്ടരയോട് കൂടിയാണ് അപകടം ഉണ്ടായത്.
മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പർ ബസ് മറിയുക ആയിരുന്നു. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂർ ചാലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നാട്ടിൽ മരണപ്പെട്ട അഹമ്മദ് സാബിക്കിന് വേണ്ടി മസ്കറ്റ് കെഎംസിസി അമറാത്ത് ഏരിയ ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഐ ഡി സി മദ്രസ്സ ഹാളിൽ മയ്യത്ത് നമസ്കാരവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

