മസ്കറ്റിൽ തെരുവില്‍ അടിപിടിയുണ്ടാക്കിയ ഏഷ്യൻ വംശജരായ വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ 13 പേരാണ് സംഘം ചേര്‍ന്ന് അടിപിടിയില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള ഇവരുടെ പ്രവൃത്തികള്‍ക്കെതിരെ വലിയ പ്രതിഷേധവും മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്.