സലാലയിലെ വാദി ദർബത്തിൽ സന്ദർശക വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി ട്വിറ്ററിൽ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് പ്രചാരണം നടക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുന്നത്. മതിയായ പാർക്കിങ് ഇല്ലാത്തതിനാൽ ദോഫാർ മുനിസിപ്പാലിറ്റിയും മുവാസലാത്ത് കമ്പനിയും സഹകരിച്ച് സന്ദർശകരെ പാർക്കിങ് സ്ഥലങ്ങളിൽനിന്ന് ദർബത്ത് വെള്ളച്ചാട്ടം കാണുന്ന സ്ഥലത്തേക്ക് മാത്രം എത്തിക്കാൻ ബസുകൾ സൗജന്യമായി നൽകുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. ഗവർണറേറ്റിലെ ഏറ്റവും മനോഹരമായ വാദിളിലൊന്നാണ് വാദി ദർബാത്