മസ്കറ്റ് കെഎംസിസി അൽഖുദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കും,മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററും ആയി സഹകരിച്ചുകൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഖുദ് മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററിൽ ശനിയാഴ്ച നടന്ന രക്ത ദാന ക്യാമ്പിൽ സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു രക്തം ദാനം ചെയ്തു.
എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തം ദാനം ചെയ്യണമെന്നും. രക്തദാനത്തിലൂടെ നിരവധി ഗുണങ്ങൾ ഉണ്ടെന്നും ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കിലെ ജി പി ഡോക്ടർ മോസസ് ഓഹൈസ് പറഞ്ഞു. ദാനം ചെയ്യുന്ന രക്തം നിരവധി പരിശോധനകൾക്കു വിധേയമാക്കും. രക്തദാതാവിനു ഏതെങ്കിലും അസുഖം ഉള്ളതായി പരിശോധനയിൽ കണ്ടാൽ അവരെ വിളിച്ചറിയിക്കും. രക്തദാനം വളരെ പ്രധാനപ്പെട്ട ഒരു ആവശ്യം നിറവേറ്റുകയാണ്. ഒമാനിൽ ഒരൂ മാസവും അയ്യായിരത്തോളം രക്ത ദാതാക്കളെ ആവശ്യമുണ്ട്. പൊതു സ്വകാര്യ ആശുപത്രികളിലായി വർധിച്ചുവരുന്ന രക്തത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി എല്ലാവരും രക്ത ദാനത്തിനു തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ് കെഎംസിസി അൽ ഖുദ് ഏരിയ കമ്മറ്റി നേതാക്കളായ അബ്ദുൽ ഹമീദ് പേരാമ്പ്ര, സി വി എം ബാവ, എം കെ ഹമീദ് കുറ്റിയാടി , ഫൈസൽ മുണ്ടൂർ, എൻ എ എം ഫാറൂഖ്, മുനീർ ടി പി, ഫൈസൽ ആലുവ, അഷ്റഫ് ആണ്ടാടിയിൽ, ഷുഹൈർ, ഷഹദാബ്, ഇജാസ് മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ യൂണിറ്റ് ഹെഡ് രഞ്ജിത്, കോർപറേറ്റ് അഫ്ഫായർ മാനേജർ വിനോദ് കുമാർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ബാല, ഇൻഷുറൻസ് എക്സിക്യൂട്ടിവ് ലക്ഷ്മി തുടങ്ങിയവർ രക്തദാന ക്യാംപിനു നേതൃത്വം നൽകി.
രക്ത ദാതാക്കൾക്ക് മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ അൽ ഖുദിൽ ആറ് മാസത്തേക്ക് വിവിധ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും മെഡിക്കൽ ലാബ് ടെസ്റ്റുകൾക്ക് 20% ഇളവും നൽകും