ക്രിക്കറ്റ് ലോകകപ്പ് യോഗ്യതക്കുള്ള സൂപ്പര്‍ സിക്‌സ് റൗണ്ടിൽ അവസാന മത്സരത്തിലും ജയിക്കാതെ ഒമാൻ മടങ്ങി. സിംബാവ് വേയിലെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റിനാണ് ഒമാനെ തോൽപിച്ചത്. ടോസ് നേടിയ വെസ്റ്റിൻഡീസ് ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒമാൻ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 39.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
സെഞ്ച്വറി നേടിയ ബ്രാണ്ടന്‍ കിങ്, അര്‍ധ സെഞ്ച്വറി നേടിയ (63) ഷായ് ഹോപ്പ് എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന്റെ വിജയം എളുപ്പമാക്കിയത്. സൂരജ് കുമാര്‍ (65), ശുഐബ് ഖാന്‍ (54), കഷ്യപ് പ്രജാപതി (31) എന്നിവരുടെ ഭേദപ്പെട്ട പ്രകടനാം നടത്തിയാണ് ഒമാന്റെ സ്കോർ 200 കടത്തിയത് . വെസ്റ്റിൻഡീസിനുവേണ്ടി റൊമാരിയോ ഷെഫേര്‍ഡ് മൂന്നും കെയ്ല്‍ മായേഴ്‌സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സൂപ്പർ സിക്സിലെ ആദ്യ രണ്ട് മത്സരത്തിലും ഒമാൻ തോറ്റിരുന്നു.

