മലയാളീ കൗൺസിൽ, രൂപീകരിച്ചതിന്റെ 28 ആം വാർഷികം ഒമാനിൽ സമുചിതമായി കൊണ്ടാടി. 1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് വേൾഡ് മലയാളീ കൗൺസിൽ രൂപം കൊണ്ടത്. WMC ഒമാൻ പ്രൊവിൻസ് സംഘടിപ്പിച്ച ആഘോഷപരിപാടികൾ, സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ശ്രീ.ജോണി കുരുവിളയും, മുൻ മിഡിൽ ഈസ്റ്റ് ചെയർമാൻ ശ്രീ.ടി.കെ.വിജയനും ചേർന്ന് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു.
ജോണി ഇന്റർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. ഒരു ദശകത്തിലേറെയായി ഒമാനിൽ, കലാ സാംസ്കാരിക ജീവകാരുണ്യ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ വേൾഡ് മലയാളി കൗൺസിൽ വരും കാലങ്ങളിൽ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കുമെന്ന് പ്രൊവിൻസ് ഭാരവാഹികളായ ശ്രീ.രവീന്ദ്രൻ മാറ്റത്തിൽ, ശ്രീ.ഫ്രാൻസിസ് തലച്ചിറ, ശ്രീ.സാബു കുരിയൻ, ശ്രീ.ജോസ് കെ.കെ. എന്നിവർ അറിയിച്ചു.