ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ്
ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് റോയൽ ഒമാൻ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി യെന്ന പേരിൽ ഒമാനിലെ പ്രമുഖ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്റര് സന്ദേശത്തിൽ പറഞ്ഞു. ഒമാനിൽ താമസിക്കുന്ന ആർക്കും നിയമം അനുസരിച്ചു ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് റോയൽ ഒമാൻ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയെന്ന പേരിൽ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർ ഓ പി ട്വിറ്ററിൽ വിശദീകരണവുമായി എത്തിയത്. ഇത്തരത്തിൽ ഒരു വാർത്ത വരാനുണ്ടായ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി