പരിശുദ്ധ ഹജ്ജ് കഴിഞ്ഞ് ഒമാനിൽ മടങ്ങി എത്തിയ ഹാജിമാർക്ക് മസ്കറ്റ് സുന്നി സെന്റർ നേതൃത്വത്തിൽ മസ്കറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ സ്വീകരണം നൽകി. മസ്കറ്റ് സുന്നി സെന്റർ വൈസ് പ്രസിഡന്റ്. മുസ്‌തഫ ഹാജി, ട്രഷറർ അബ്ബാസ് ഫൈസി, സെക്രട്ടറി ഷാജുദീൻ ബഷീർ സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി ഓർഗനൈസർ KNS മൗലവി തുടങ്ങിയവർ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഹാജിമാരെ സ്വീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി ആളുകൾ സന്നിഹിതരായിരുന്നു