ദയാനികേതനിലെ അന്തേവാസികൾക്ക് ഒരു വർഷത്തേക്കുള്ള ഡയപ്പർ കൈമാറി
മസ്ക്കറ്റിൽ നിന്നും സലിം തളിപ്പറമ്പ (അയ്ചേരി) യും സുഹൃത്തുക്കളും ചേര്ന്ന് കണ്ണൂര് ജില്ലയിലുള്ള തളിപ്പറമ്പ ബക്കളം ദയാനികേതൻ കോൺവെന്റിൽ 40 ഓളം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ നിത്യോപക ആവശ്യമായ ബേബി ഡയപ്പർ നാട്ടിൽ എത്തിച്ചു കൈമാറി. തളിപ്പറമ്പ കെഎംസിസി മുൻസിപ്പൽ പ്രസിഡന്റ് ഉമ്മർ സാഹിബും. അഷ്‌റഫ് പത്താൻ .ആഷിഖ് എന്നിവർ ചേർന്ന് സ്ഥാപനത്തെ ഏൽപ്പിച്ചു.