ഐ സി എസ് മസ്കറ്റ് അൽ ഖൂദ് വില്ലേജിലെ നൗഷാദ് ഒമ്പത് കണ്ടത്തിന്റെ വസതിയിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു. ബലികർമ്മവും വിതരണവും നടന്നു. ഐ സി എസ് ഉപദേശക സമിതി ചെയർമാൻ അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷനായിരുന്നു.

കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് സെക്രട്ടറി സ്വദഖത്തുല്ല മുഈനി കാടാമ്പുഴ സംഗമം ഉദ്ഘാടനം ചെയ്തു. കാലികൾ മനുഷ്യനു ഏറെ പ്രിയപ്പെട്ടതുംഅവരുടെ ജീവിതത്തിൻറെ ഭാഗവുമാണ് അവയെ ദൈവപ്രീതിക്ക് വേണ്ടി സമർപ്പിക്കുന്നതിലൂടെ സൃഷ്ടാവിനാണ് എൻറെ എല്ലാം എന്നാണ് വിശ്വാസി വിളംബരം ചെയ്യുന്നത്.

കാലികൾ മനുഷ്യൻറെ ഉപയോഗത്തിനുള്ളതാണ്, അവൻ കാലികൾക്കുള്ള വനല്ല അദ്ദേഹം ഉണർത്തി . കാലി വർഗ്ഗത്തിൻ്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഏറെ സഹായകരമാണ് അവയെ ഭക്ഷ്യാ വശ്യത്തിനായി ഉപയോഗിക്കുന്നത്, അല്ലാത്തപക്ഷം കാലികൾ മനുഷ്യന് ഭാരമാവുകയും അവകൾ വിവിധ രോഗങ്ങളുടെ വാഹകരായി തീരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ഉവൈസ് വഹബി കൂത്തുപറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി സാജിദ് പുതിയോട്ടിൽ, അഷ്റഫ് നെടുന്തോൽ, മുഹമ്മദ് ഷാ കോതമംഗലം, ഇസ്മായിൽ കോമത്ത്, ആരിഫ് പള്ളിയത്ത്, ഷാഫി മമ്പാട് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഐ.സി.എസ് സെക്രട്ടറി യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *