അൽഖുവൈർ കെഎംസിസി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബലി പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. അൽ ഖുവൈർ ഏരിയ കെഎംസിസി ഓഫീസിൽ നടന്ന സംഗമം വാഹിദ് മാളയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു

ബി എം ഷാഫി കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ ഉത്ഘാടനം ചെയ്തു.
തുടർന്ന് പ്രവർത്തകരുടെ കലാ പരിപാടികൾ അരങ്ങേറി.

ഭാരവാഹികളായ സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിർ മുയിപ്പോത്ത്,നിഷാദ് മല്ലപ്പള്ളി,പ്രവർത്തക സമിതി അംഗങ്ങളായ മൊയ്‌തുട്ടി പട്ടാമ്പി, ശറഫുദ്ധീൻ പുത്തനത്താണി നിരവധി കെഎംസിസി പ്രവർത്തകരും ആശംസകൾ നേർന്നു സംസാരിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം കെപി സ്വാഗതവും റിയാസ് എൻ തൃക്കരിപൂർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *