കഴിഞ്ഞ ദിവസം മസ്കത്ത് സലാല റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് മുംബൈ വൈശാലി നഗര്‍ സ്വദേശികളാണ്. അല്‍ ഖുവൈറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ഇബ്രാഹിം സയീദ് (48) ഭാര്യ തസ് നീം ഷാഹിദ് സയീദ് (48) മക്കളായ സീഷാന്‍ അലി ഷാഹിദ് സയീദ് (25) മെഹറിന്‍ സയീദ് (17) എന്നിവരാണ് മരിച്ചത്. സീഷാന്‍ ബര്‍ക്കയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. മെഹ് റിന്‍ പ്ലസ് ടു ഈ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത് . ഒരു യമന്‍ സ്വദേശിയും ഒരു കുട്ടിയും ഉള്‍പ്പടെ ആറ് പേരാണ് ആകെ മരിച്ചത്.
മ്യതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .ഒരു യമന്‍ സ്വദേശിയും ഒരു കുട്ടിയും ഉള്‍പ്പടെ ആറ് പേരാണ് ആകെ മരിച്ചത്