ബലിപ്പെരുന്നാളിനോടാനുബന്ധിച്ച് സലാല കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് പ്രോഗ്രാം ജൂൺ 30 വെള്ളിയാഴ്ച മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും. നജീബ് കാന്തപുരം MLA മുഖ്യഥിതി ആയിരിക്കും. പ്രശസ്ത മോട്ടിവേറ്റർ പി എം എ ഗഫൂർ പ്രഭാഷണം നടത്തും. തുടർന്ന് കണ്ണൂർ മമ്മാലി ഫിറോസ് നാദാപുരം എന്നിവർ നയിക്കുന്ന ഇശൽ നൈറ്റ് പ്രോഗ്രാം ഒപ്പന കോൽക്കളി എന്നിവ ഈദ് പ്രോഗ്രാമിന് മാറ്റ് കൂട്ടും.
സലാല വാലി ഓഫീസിന് സമീപമുള്ള മ്യൂസിയം ഓഡിറ്റോറിയത്തിലാണ് ഈദ് പ്രോഗ്രാം. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടി 12 മണിവരെ നീണ്ടുനിൽക്കും. സലാലയിലെ മുഴുവൻ കലാ ആസ്വാധകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ജനറൽ സെക്രട്ടറി ഷബീർ കാലടി പ്രോഗ്രാം കൺവീനർ വി സി മുനീർ എന്നിവർ അറിയിച്ചു.

