ഇബ്റാഹീം നബിയുടെ ത്യാഗസ്മരനയിൽ ഒമാനിളെങ്ങും വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു. മറ്റു ഗള്‍ഫ്രാഷ്ട്രങ്ങളിലും ഒരേ ദിവസമാണ് ബലിപെരുന്നാള്‍ ആഘോഷിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈദ്ഗാഹുകളിലും പള്ളികളിലുമായി വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു.
ഇബ്റാഹീം നബിയുടെ ജീവിത മാതൃക പിന്തുടരണമെന്നും സ്നേഹവും സമാധാനവും ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കണമെന്നും ഇമാമുമാര്‍ ഖുതുബ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.
ബലിപെരുന്നാളിന്‍െറ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരങ്ങളിലും ഈദ്ഗാഹുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. മബേല ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഹയ മസ്ജിദിൽ മുഹമ്മദ് ഉവൈസ് വഹബി, അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ട് ഈദ് ഗാഹിൽ അബ്ദുൽ ഹകീം നദ്വി, മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ട് ഈദ് ഗാഹിൽ മുഹമ്മദ് ഷഫീഖ് കോട്ടയം, സലാല മസ്ജിദുൽ ഹിബറിൽ അബ്ദുള്ള അൻവറി, ഇബ്ര പഴയ ഇന്ത്യൻ സ്കൂളിന് സമീപമുള്ള ടർഫിൽ ശംസുദ്ധീൻ ബാഖവി കൊട്ടാരം തുടങ്ങിയവർ ബലിപെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
നമസ്കാരാനന്തരം ബലിനിര്‍വഹണവും പരമ്പരാഗത രീതിയിലെ ആഘോഷ പരിപാടികളും നടക്കും.
പരിപാടികളും ഉണ്ടായിരുന്നു.