സൂർ കെഎംസിസി, മുൻകാല പ്രവർത്തകരെയും നേതാക്കളെയും ആദരിച്ചു.
മസ്കറ്റ് കെഎംസിസി സ്ഥാപക പ്രസിഡന്റ് അബ്ദുൽ കരീം ഹാജി, മുൻ പ്രസിഡന്റ് കൊയപ്പാതോടി മുഹമ്മദലി, മുൻ പ്രസിഡന്റ് CKV യൂസുഫ്, മുൻ ജനറൽ സെക്രട്ടറി സൈദ് പൊന്നാനി, മുൻ ഉപാധ്യക്ഷൻ ഉമർ ബാപ്പു, എന്നിവരെയും,
സൂർ കെഎംസിസി മുൻകാല നേതാക്കളായ, VK മുഹമ്മദ് പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ ഫൈസി, അഷ്റഫ് ബാഖവി കരീറ്റ് പറമ്പ്, മുഹമ്മദലി കോയ കോഴിക്കോട്, MK മുഹമ്മദ് മുസ്ലിയാർ, അലി അകബർ ചെരട, നാസർ കോഴിക്കോട്, അബ്ദുസമദ് പള്ളിക്കണ്ടി, നാസർ കടവല്ലൂർ, അടാട്ടിൽ മൂസ തുടങ്ങിയ, മസ്കറ്റിലും, സൂറിലും കെഎംസിസി പടുത്തുയർത്താൻ കഠിനധ്വാനം ചെയ്തു ഇപ്പോൾ നാട്ടിൽ കഴിയുന്ന മുൻകാല പ്രവർത്തകരെയും, നേതാക്കളെയുമാണ് സൂർ കെഎംസിസി കോഴിക്കോട് ലീഗ് ഹൌസിൽ വെച്ചു വിപുലമായ പരിപാടിയിലൂടെ ആദരിച്ചത്.
മറ്റൊരു സംഘടനയും ഇതുവരെ ചെയ്യാത്ത രീതിയിലുള്ള പ്രവർത്തനമാണ് സൂർ കെഎംസിസി ചെയ്തത്, കൂടാതെ പ്രയാസമാനുഭവിക്കുന്ന മുൻകാല പ്രവർത്തകർക്ക് സാമ്പത്തിക സഹായവും നൽകുകയുണ്ടായി.
പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാം ഉത്ഘാടനം ചെയ്തു, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് MC മായിൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി, കോഴിക്കോട് ജില്ല ലീഗ് പ്രസിഡന്റ് MA റസാഖ് മാസ്റ്റർ ജനറൽ സെക്രട്ടറി TT ഇസ്മായിൽ, കരീം ഹാജി, കൊയപ്പാതോടി മുഹമ്മദലി, CKV യുസുഫ്, ഉമർ ബാപ്പു, സൈദ് പൊന്നാനി, മസ്കറ്റ് കെഎംസിസി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, സമദ് പള്ളിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു,
പരിപാടിയിൽ, സൂർ കെഎംസിസി സീനിയർ ഉപാധ്യക്ഷൻ അബൂബക്കർ നല്ലളം അധ്യക്ഷം വഹിച്ചു, പ്രസിഡന്റ് സൈനുദ്ധീൻ കൊടുവള്ളി സ്വാഗതവും, ഓർഗനൈസർ ഉസ്സൈൻ കരീറ്റ് പറമ്പ് നന്ദിയും പറഞ്ഞു.