സയ്യിദന്മാരുടെ ഒരു നേതൃത്വവും അവരുടെ മഹത്വവും കാലാ കാലങ്ങളിൽ മുസ്ലിം ഉമ്മത്തിന് ഒരു തുണയാണെന്നു പ്രശസ്ത വാഗ്മിയും ഇസ്ലാമിക പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. ആ നേതൃത്വം ഒരു തണലാണ്. ആ തണൽ വൃക്ഷം ഇല്ലാതെയാകുമ്പോഴാണ് വെയിലിന്റെ ചൂടറിയുകയുള്ളൂ, മഹാനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ നാമധേയം ചെയ്യപ്പെട്ടിട്ടുള്ള അൽ ഖൂദിലെ ഈ മദ്രസ്സ ഒരു സയ്യിദ് കുടുംബത്തിന്റെ ഔന്യിത്യവും മഹത്വവും ഉയർത്തിക്കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ് കെ എം സി സി അൽഖൂദ് ഏരിയ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റർ അൽഖൂദ് ഏരിയ കമ്മിറ്റിയും സംയുക്തമായി അൽ ഖൂദിൽ നടത്തുന്ന ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ ആഭിമുഖ്യത്തിൽ മബേലയിലെ അൽ മസാറത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിശാലമായ പ്രഭാഷണത്തിലുടനീളം ബലിപെരുന്നാളിന്റെ പശ്ചാത്തലത്തിൽ ഹജ്ജിന്റെ ചരിത്രവും ഖുർആനിക വചനങ്ങളും അവതരിപ്പിക്കപ്പെട്ടു.
മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ തുടക്കം കുറിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം
മസ്കറ്റ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.കെ.കെ തങ്ങൾ നിർവ്വഹിച്ചു.
മസ്കറ്റ് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ, സമസ്ത ഇസ്ലാമിക് സെന്റർ പ്രസിഡന്റ് അൻവർ ഹാജി, സെക്രട്ടറി അബ്ദുൽ ഷുക്കൂർ, നൗഫൽ അൻവരി ഇബ്രി, എം.ടി.അബൂബക്കർ, സയീദ് ശിവപുരം, സലീം അന്നാര, അബ്ദുൽ അസീസ് അൽബലൂഷി, അബു മുനീർ അൽബലൂഷി, സലീം അൽ ബിഹാര എന്നിവർ ആശംസകൾ അർപ്പിച്ചു.
സിംസാറുൽ ഹഖ് ഹുദവി വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അബ്ദുൽ ഹമീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു.
സുനീർ ഫൈസി ഖിറാഅത്ത് നിർവ്വഹിച്ചു.
അസീസ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
ടി.പി. മുനീർ സ്വാഗതവും എൻ.എ.എം. ഫാറൂഖ് നന്ദിയും പറഞ്ഞു.