ഒമാനിലെ വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി ചുമതലയേറ്റ ആർച്ച് ബിഷപ്പ് നിക്കോളസ് തെവ്നിന് ഒമാനിലെ മുൻ നിര ഓഡിറ്റ്, അഡ്വൈസറി സ്ഥാപനമായ ക്രോവ് ഒമാൻ സ്വീകരണം നൽകി. ഹോർമുസ് ഗ്രാന്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഒമാനും അവിടത്തെ ജനങ്ങളും പുലർത്തി വരുന്ന മതപരമായ സഹിഷ്ണുതയിലും സഹവർത്തി ത്തലിലും സ്വാഗതപ്രസംഗം നടത്തിയ ക്രോവ് ഒമാൻ മാനേജിങ്ങ് പാർട്ട്ണർ ഡേവിസ് കല്ലൂക്കാരൻ സുൽത്താൻ ഹൈതം ബിൻ താരീഖിന് നന്ദിയറിയിച്ചു. ആർച്ച്ബിഷപ്പിന് ഒമാനി കുന്തിരിക്കം അടങ്ങിയ മെമന്റോ ഉപഹാരമായി നൽകി.
തെക്കൻ അറേബ്യയിലെ വികാരി അപ്പസ്‌തോലിക്ക ബിഷപ്പ് പൗളോ മാർട്ടിനെല്ലിയും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. ഈജിപ്തിലെ നയതന്ത്ര പ്രതിനിധിയും അറബ് ലീഗിലെ വത്തിക്കാൻ പ്രതിനിധി കൂടിയുമായ നിക്കോളസ് തെവ്ലിൻ ഒമാനിലെ നോൺ റെസിഡെന്റ് അംബാസഡറായാണ് നിയമിതനായിട്ടുള്ളത്.