പ്രവാസികളുടെ മൃത ദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചാർജ് വർദ്ദിപ്പിച്ച എയർ ഇന്ത്യയുടെ നടപടിക്കെതിരെ മസ്കറ്റ് കെഎംസിസി പ്രതിഷേധിച്ചു .മൃത ദേഹങ്ങൾക്കുള്ള കാർഗോ ചാർജ് വർദ്ധന അപലപനീയമാണെന്ന് മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് അഹമ്മദ് റഈസ് പറഞ്ഞു.
ഇത് പ്രവാസികളോടുള്ള തികഞ്ഞ അവഗണനയും നിഷേധാത്മക നിലപാടുമാണ് നിലവിലെ ചാർജ് തന്നെ പ്രവാസികൾക്ക് ഭാരമായിരിക്കുന്ന സാഹചര്യത്തിൽ അധിക തുക ഈടാക്കാനുള്ള നീക്കത്തിൽ നിന്നും എയർ ഇന്ത്യ പിന്മാറണമെന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെടണമെന്നും മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു .