മസ്കറ്റ് കെ എം സി സി അൽഖൂദ് ഏരിയ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റർ അൽഖൂദ് ഏരിയ കമ്മിറ്റിയും സംയുക്തമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 10637ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത് അൽ ഖൂദിൽ പ്രവർത്തനമാരംഭിച്ച ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ വാഗ്മി സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 23 ജൂൺ വെള്ളിയാഴ്ച രാത്രി 9 മണിക്ക് മബേലയിലെ അൽ മസാറത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
രാത്രി 7 മണി മുതൽ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ സി.വി.എം.ബാവ വേങ്ങര, ഫൈസൽ ആലുവ, വി.എം.അബ്ദുസ്സമദ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.