പ്രൈവറ്റ് സെക്ടറിലെ സ്ഥാപനങ്ങളിലെ ശമ്പള വിതരണം ഞായറാഴ്ചക്ക് മുന്പേ പൂര്‍ത്തിയാക്കണമെന്ന് രാജാകീയ ഉത്തരവ്
ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണിത്. അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ജൂലൈ രണ്ട് ഞായറാഴ്ച ഓഫീസുകളും മറ്റും പ്രവര്‍ത്തനം പുനരാരംഭിക്കും.
പ്രൈവറ്റ് സെക്ടറിലെ സ്ഥാപനങ്ങളിലെ ശമ്പള വിതരണം ഞായറാഴ്ചക്ക് മുന്പേ പൂര്‍ത്തിയാക്കണം
ഈദ് അൽ-അദ്ഹ പ്രമാണിച്ചാണ് പ്രത്യേക ഉത്തരവ്
റോയൽ ഡിക്രി നമ്പർ (35/2003) പുറപ്പെടുവിച്ച തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 2023 ജൂൺ മാസത്തെ പ്രൈവറ്റ് സെക്ടറിലെ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാർക്ക് ഈദ് അൽ-അദ്ഹ പ്രമാണിച്ച് 2023 ജൂൺ 25 ഞായറാഴ്ചയ്ക്ക് മുന്പായി ശമ്പളം വിതരണം ചെയ്യാൻ ആവശ്യപ്പെടുന്നു.

