എംബസിയുടെ എന്ന പേരിൽ നടക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ഒമാനിലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഒമാനിലെ ഇന്ത്യൻ എംബസി നോട്ടീസ് നൽകി. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് അവകാശപ്പെടുകയും, നിങ്ങളുടെ ഡോക്കുമെന്റുകളിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പണം ആവശ്യപ്പെടുകയും ചെയ്യുന്നുതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും,
ഇന്ത്യൻ എംബസി അത്തരം പേയ്‌മെന്റുകൾ ആവശ്യപ്പെടാത്തതിനാൽ, കോളുകളിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ സ്ഥിരീകരണമില്ലാതെ പണം നൽകുകയോ ചെയ്യരുതെന്ന് എംബസി എല്ലാവരോടും മുന്നറിയിപ്പ് നൽകി.
ആർക്കെങ്കിലും ഈ വിധത്തിൽ കോൾ ലഭിച്ചാൽ,*inf.muscat@mea.gov.in
എന്ന ഇമെയിൽ ഐഡി വഴി ഉടൻ തന്നെ എംബസിയിൽ അറിയിക്കണം.