ഒമാനിലൂടെയുള്ള എല്ലാ യാത്രക്കാരും കസ്റ്റംസ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു. അധിക കറൻസികൾ, വിലയേറിയ ലോഹങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ കൊണ്ടുപോകുന്നുണ്ടെങ്കിൽ കസ്റ്റംസ് അധികൃതർ അറിയിക്കേണ്ടതാണ്.കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായാണ് ഒമാൻ കസ്റ്റംസ് അധികൃതർ ഇത്തരം നടപടികൾ എടുത്തിട്ടുള്ളത്. 6000ൽ അധികം ഒമാനി റിയാൽ അല്ലെങ്കിൽ അതിന് തുല്യമായ കറൻസികൾ, വിലയേറിയ ലോഹങ്ങളായ സ്വർണം, വജ്രം, രത്നക്കല്ലുകൾ, ചെക്കുകൾ, ബോണ്ടുകൾ, ഷെയറുകൾ, പേയ്‌മെന്റ് ഓർഡറുകൾ, തുടങ്ങിയവയുമായി അതിർത്തി പോയിന്റുകളിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ യാത്രക്കാർ കസ്റ്റംസിനെ അറിയിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *