ജോലി സംബന്ധമായി ഒമാനിൽ നിന്നും പോവുന്ന മൊബേല കെഎംസിസി സെക്രട്ടറിയും മസ്കറ്റ് കെഎംസിസിയുടെ സജീവ പ്രവർത്തകനുമായ ശാക്കിർ പുത്തൻചിറക്ക് യാത്രയപ്പ് നൽകി.യാത്രയപ്പ് യോഗം മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി മസ്കറ്റ് കെഎംസിസിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവമായി നിൽക്കുന്ന ശാക്കിർ കോവിഡ് കാലത്ത് കെഎംസിസിക്കും പ്രവാസി സമൂഹത്തിനും നൽകിയ വില മതിക്കാനാവാത്ത സേവനത്തെ അദ്ദേഹം സ്മരിച്ചു.
പബ്ലിസിറ്റിയും മറ്റു നേട്ടങ്ങളും ആഗ്രഹിക്കാതെയുള്ള മറകൾകുള്ളിലെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയും സത്യസന്ധതയുമുണ്ടാവുമെന്നും,അവർ നിഷ്കളങ്കരും നിസ്വാർത്ഥരുമാണ്,അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശാക്കിർ പുത്തൻചിറയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൊബേല കെഎംസിസി പ്രസിഡന്റ് സലീം അന്നാര അധ്യക്ഷത വഹിച്ചു.
മസ്കറ്റ് കെഎംസിസി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം അനുഗ്രഹ പ്രഭാഷണം നടത്തി.അഷ്റഫ് പൊയ്കര,ഹമീദ് പേരാമ്പ്ര,ഇസ്മായിൽ പുന്നോൾ,സികെവി റാഫി തുടങ്ങിയവർ സംസാരിച്ചു.
വർക്കിംഗ് സെക്രട്ടറി റംഷാദ് താമരശ്ശേരി സ്വാഗതവും ട്രഷറർ അനസ് കുറ്റിയാടി നന്ദിയും പറഞ്ഞു.