കോഴിക്കോട്, നന്മണ്ട, ചീക്കിലോട് സ്വദേശി കിഴക്കേലത്തോട്ട് കുട്ടി അസ്സൻ മകൻ അബ്‌ദുല്‍ ജമാല്‍ (52) ഹൃദയാഘാതം മൂലം ഒമാനിലെ സലാലയിൽ മരണപ്പെട്ടു.
ഞായറാഴ്‌ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സലാലയിലെ അല്‍ മഷൂറിന് സമീപം ഹോട്ടല്‍ തുറങ്ങുന്നതിനായി മാസങ്ങൾക്ക് മുമ്പാണ് അബ്‌ദുല്‍ ജമാല്‍ ഒമാനിലെത്തിയത്.
മാതാവ്: കദീജ.
ഭാര്യ: ഷൈമ.
മക്കള്‍: ബാദുഷ, ഷബീഹ ഫാത്തിമ.
സുല്‍ത്താന്‍ ഖബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരത്തിന്റെ തുടർനടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

