വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ മസ്‌കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കെഎംസിസി ആദരിച്ചു. ഉയരം 2023 എന്ന ശീര്‍ശകത്തില്‍ നടത്തിയ പരിപാടി മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമന്‍ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ നിരവധി കുട്ടികള്‍ ആദരം ഏറ്റുവാങ്ങി. ജീവകാരുണ്യ- വിദ്യാഭ്യാസ മേഖലകളില്‍ കെഎംസിസി നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതും തുലനം ചെയ്യാനാവാത്തതുമാണെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യുസി രാമന്‍ വ്യക്തമാക്കി.
സൈനുദ്ധീന്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് പിഎസ് മുഹമ്മദലി, യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സികെ റസാഖ് മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി എം നസീഫ്,എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെടി റഊഫ്,എംഎസ്എഫ് മണ്ഡലം പ്രസഡന്റ് പ്രസിഡന്റ് റാഷിദ് സബാന്‍,മസ്‌കറ്റ് കെഎംസിസി മണ്ഡലം നേതാക്കളായ സികെപി അഹമ്മദ് കുട്ടി,സക്കരിയ നരിക്കുനി,കെടി ബഷീര്‍,ജാബിര്‍ നരിക്കുനിതുസാങ്ങിയവര്‍ സംസാരിച്ചു. ഷാഹിര്‍ കട്ടിപ്പാറ സ്വാഗതവും സലീം ഓമശ്ശേരി നന്ദിയുംപറഞ്ഞു.

