മസ്കത്ത് തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി യും, മസ്ക്കത്ത് സി.എച്ച് സെന്റർ ചാപ്റ്റർ കമ്മിറ്റിയും സംയുക്തമായി സ്വരൂപിച്ച 300 ഡയാലിസിസിനുള്ള 3,60000/- രൂപ തൃക്കരിപ്പൂർ സി എച്ച് സെന്ററിന് കൈമാറി.
ചെയർമാൻ എം എ സി കുഞ്ഞബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ സി എച്ച് സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി.
തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് സ്വാഗതം പറഞ്ഞു.
മസ്കത്ത് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് ചെങ്കള ഉൽഘാടനം ചെയ്തു.
ഖലീൽ ഹുദുവി മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീർ ,മസ്കത്ത് തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് എസ് കുഞ്ഞഹമ്മദ്, സെക്രട്ടറി പി.പി.ശരീഫ് ,ട്രഷറർ ഷംസുദ്ദീൻ തലയില്ലത്ത്,ഭാരവാഹികളായ ജലിൽ ഉടുമ്പുന്തല,ഷംസുദ്ദീൻ വി.പി.പി, മസ്കറ്റ് കെ.എം.സി.സി കാസർഗോഡ് മണ്ഡലം പ്രസിഡന്റ് അഷറഫ്, മുസ്ലിം ലീഗ് പോഷക സംഘടനാ നേതാക്കൾ സംബന്ധിച്ചു.