ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്നതിനുള്ള അവസാന റൗണ്ട് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒമാൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു . . അമറാത്തിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത് . ഓൾ റൗണ്ടർ സീഷാൻ മഖ്‌സൂദ് ക്യാപ്റ്റനും, ആഖിബ് ഇല്യാസ് വൈസ് ക്യാപറ്റനുമായി പതിനേഴംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുട്ടുള്ളത് .
എന്നാൽ മെയ് 28 മുതൽ സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന പരിശീലന ക്യാമ്പിന് ശേഷമായിരിക്കും ഇതിൽ നിന്നും പതിനഞ്ചംഗ അന്തിമ ടീമിനെ തിരഞ്ഞെടുക്കുക . ലെഗ് സ്പിന്നർ സമായ് ശ്രീവാസ്തവ , ഓൾ റൗണ്ടർ റഫീയുള്ള എന്നിവർ ഇതുവരെ ഒമാന് വേണ്ടി കളിക്കാത്തവർ ആണ് .
ജിതേന്ദർ സിംഗ്, കശ്യപ് പ്രജാപതി , ആക്വിബ് ഇല്ലിയാസ്, ഷൊഹൈബ് ഖാൻ, സീഷാൻ മഖ്‌സൂദ് , മുഹമ്മദ് നദീം , അയാൻ ഖാൻ , സന്ദീപ് ഗൗഡ് എന്നിവരാണ് ബാറ്റസ്മാൻമാർ . ബിലാൽ ഖാൻ, ഖലീമുള്ള , റഫീയുള്ള എന്നിവർ പേസർമാരും , നദീം , ഫയാസ് ബട്ട് , ഗൗഡ് , ഷൊഹൈബ് എന്നിവർ മീഡിയം പെയ്‌സർമാരും മാരുമാണ് . ജയ് ഓദ്ര , ശ്രീവാസ്തവ് , മഖ്‌സൂദ്, ഇലിയാസ് , ആയാണ് എന്നിവർ സ്പിന്നർമാരുമാണ് . നസീം ഖുഷി , സൂരജ് കുമാർ , ആദിൽ ഷഫീഖ് എന്നിവരാണ് വിക്കറ്റ് കീപ്പർമാരാണ് .
പരിചയ സമ്പന്നതക്കും, യുവത്വത്തിനും പ്രാധാന്യം നൽകിയിട്ടുള്ള ടീമിന്റെ ശരാശരി പ്രായം 32 ആണ് . സിംബാവെയിൽ ജൂൺ 18 മുതൽ ജൂലൈ 9 വരെയാണ് ടൂർണമെന്റ് നടക്കുക . അഞ്ചു ടീമുകൾ വീതം രണ്ടു ഗ്രൂപ്പുകളിലായി ആകെ പത്തു ടീമുകളിൽ നിന്നും ആദ്യ സ്ഥാനത്തെത്തുന്ന രണ്ടു ടീമുകൾ ലോകകപ്പിന് യോഗ്യത നേടും. ജൂൺ 19 ന് അയർലൻഡുമായാണ് ഒമാന്റെ ആദ്യ മത്സരം .
അതിനു മുൻപായി ജൂൺ 13 , 15 തിയ്യതിക്കളയിൽ സിംബാവേ , നേപ്പാൾ എന്നീ ടീമുകളുമായി സന്നാഹ മത്സരത്തിൽ ഏർപ്പെടും . ” ഞങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിൽ ഉള്ളതെങ്കിലും , കഴിവിന്റെ പരമാവധി പുറത്തെടുത്തു അഭിമാനകരമായ വിജയം നേടാൻ ശ്രമിക്കുമെന്നും , സിംബാവേ, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഒഴികെയുള്ളവരുമായി മുൻപ് മത്സരിച്ചിട്ടുണ്ട് എന്നും ക്യാപ്റ്റൻ സീഷാൻ മഖ്‌സൂദ് പറഞ്ഞു .